ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി വീൽ ചെയർ നൽകി.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി വീൽ ചെയർ നൽകി.

ചാരുംമൂട് : ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി വീൽ ചെയർ നൽകി. അവശത അനുഭവിക്കുന്നവർക്കും കിടപ്പു രോഗികൾക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഒരു കൈത്താങ്ങാകുവാൻ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഒപ്പം എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചുനക്കര തെക്ക് മണ്ഡലത്തിലെ കോമല്ലൂർ പ്രാദേശവാസിയായ അംഗ പരിമതനായി, ഒറ്റയ്ക്ക് കഴിയുന്ന വയോധികനാണ് വീൽ ചെയർ നൽകി . ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കറ്റാനം ഷാജി വീൽ ചെയർ കൈമാറി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി ഹരിപ്രകാശ്, ഒഐസിസി നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, ഒഐസിസി നാഷണൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം, ഒഐസിസി ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ, മണ്ഡലം പ്രസിഡന്റ് മാരായ എൻ ചന്ദ്രശേഖരൻ, ഹരികുമാർ,ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് എസ് സാദിഖ്, മനേഷ് കുമാർ,പി എം രവി, മാജിദ സാദിഖ്, സുജ രാജേന്ദ്ര കുറുപ്പ്, രാജു ചെറിയാൻ, കവിതസുരേഷ് ,സുബൈദ, ബാബു, ഗോപിനാഥൻ പിള്ള, ജിജി കാസിം,ഷാജി കുട്ടൻ, തുടങ്ങിയവർ പ്രസംഗിച്ചു. കോ ഓർഡിനേറ്റർ രതീഷ് കുമാർ കൈലാസം സ്വാഗതവും, വാർഡ് മെമ്പർ ഷീബ സുധീർഖാൻ നന്ദിയും രേഖപെടുത്തി. ചിത്രം: കെ പി സി സി സെക്രട്ടറി കറ്റാനം ഷാജി വീൽ ചെയർ കൈമാറുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top