യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനത്തിന് ചാരുംമൂട്ടിൽ നിന്നും കൊടി

ചാരുംമൂട് :യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനത്തിന് ചാരുംമൂട്ടിൽ നിന്നും കൊടിമരം.

മെയ്‌ 12,13,14 തീയ്യതികളിൽ കായംകുളത്ത് വെച്ചു നടന്ന യൂത്ത് കോൺഗ്രസ്‌ ആലപ്പുഴ ജില്ലാ സമ്മേളനത്തിനു സമ്മേളന സ്ഥലത്ത് നാട്ടാനുള്ള കൊടിമരത്തിന്റെ ചുമതല ജില്ലാ സെക്രട്ടറി മാരായ അഡ്വ ഷൈജു ജി സാമൂവലും, തൻസീർ കണ്ണനാകുഴിയെയും ഏല്പിക്കുകയും, അവർ ഉത്തരവാദിത്യം ഏൽക്കുകയും ചെയ്തു.തുടർന്ന് കൊടിമരം ജില്ലാ സമ്മേളനത്തിന് കൊടുക്കാൻ തടിയിൽ തീർത്ത കൊടിമരം എത്ത് ച്ചു നൽകിയിരുന്നു.

ഉദ്ഘാടന സമ്മേളനത്തിന് കായംകുളത്ത് എത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെ ഉള്ള സംസ്ഥാന നേതാക്കളെ കൊടിമരം ആകർഷിക്കുകയും അവർ അത് സംസ്ഥാന സമ്മേളനത്തിന് ഈ കൊടിമരം മതിയെന്നു തീരുമാനിക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നിർദ്ദേശപ്രകാരം

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കുവാനുള്ള കൊടിമരം കുറച്ചു കൂടി ഉയരം കൂട്ടി ചാരുംമൂട്ടിൽ നിന്നും തിങ്കൾ രാവിലെ തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാൻ കൊണ്ട് പോകും.

ജില്ല സെക്രട്ടറിമാരായ ഷൈജു, തൻസീർ, രതീഷ് കുമാർ കൈലാസം, അഡ്വ മുത്താര രാജ്, സക്കീർ,പി ബി അബു,ശരത്കുമാർ,മോൻസി, റിയാസ്,അനീഷ്,രോഹിത്ത് പാറ്റൂർ,രാജേഷ് പനയ്ക്കൽ, മോനി എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top